inner-banner

Our Books

അഗ്രഹാര ജീവിതത്തിന്റെ അകത്തളങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ കഥയാണ് വഴിപോക്കാള്‍ പറയുന്നത്. വിശപ്പ് ഇവിടെ ഇരുണ്ട യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ജീവിതം വലിയൊരു വൈതരണിയായിത്തീരുകയാണ്. ഒരിക്കലും മറികടക്കാനാവാത്ത പ്രതിസന്ധിക്കു മുമ്പില്‍ അകപ്പെട്ടുപോയ വൈത്തിയുടെയും ചാരുവിന്റെയും ജീവിതമാണ് ഈ നോവല്‍ പറയുന്നത്.

കാലത്തിന്റെ കനിവിനു മുന്നില്‍ കൈ നീട്ടിനില്‍ക്കുന്ന കഥാപാത്രങ്ങളും അവരുടെ വിധിക്കു മുമ്പില്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്നവരുമാണ് ഇതിലെ കഥാപാത്രങ്ങള്‍. ശവുണ്ഡിക്കു ശേഷം ടി.കെ. ശങ്കരനാരായണന്റെ മറ്റൊരു ശക്തമായ അഗ്രഹാര രചന.


പിൽക്കാല ചരിത്ര ഗവേഷകർക്ക് വസ്തുതകൾ നൽകാവുന്ന രീതിയിൽ ഒരു സമൂഹത്തെ അതിൻ്റെ യഥാതഥത്വത്തിൻ്റെ ശ്രുതികളിലൂടെയും സ്മൃതികളിലൂടെയും നിരൂപിച്ചൊരാളുടെ വിസ്താരങ്ങളാണ് ടി. കെ. ശങ്കരനാരായണൻ്റെ അഗ്രഹാര കഥകളും അഗ്രഹാര ജീവിതം ആസ്പദമാക്കി എഴുതിയ നോവലുകളും. നടക്കാൻ തുടങ്ങിയാൽ മാത്രം തെളിയുന്ന പാതകളുള്ളൊരു ആഖ്യാന ഭൂപടത്തിലൂടെ ഈ കഥാകൃത്ത് ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു.- മേതിൽ രാധാകൃഷ്ണൻ


 Format: Paperback | Pages: 96

 Size: Demy 1/8

 Edition: Second, 2021 September

 Cover design: Rajesh Chalode

 Illustration: Sageer


Follow this link to pre-order on WhatsApp: https://wa.me/p/4373088046112707/918304800080


      

5

പ്രതീഷ് പരമേശ്വരൻ

പിന്നിട്ട ഗ്രാമങ്ങൾ, അവിടെ കണ്ട ജീവിതങ്ങൾ അയാളെ അപ്പോഴും പിൻതുടർന്നു. അന്നന്നത്തെ അന്നത്തിനു വേണ്ടി എപ്പോഴും കർമ്മനിരതരായിരുന്ന കഴുതകൾ, ആനകൾ, കുതിരകൾ... കർമ്മമുണ്ടായിരുന്നിട്ടും പൂർവ്വജന്മാർജ്ജിത ദുരിതം പേറുന്നവർ... പെട്ടന്ന് അശരീരി പോലെ ഒരു ശബ്ദം അയാളെ വന്നു തൊട്ടു. ''വൈത്തീ... ഈ ജന്മത്തിൽ നിന്റെ കർമ്മം എന്തായിരുന്നു?" ¶ അയാൾ അതു സ്വയം ചോദിച്ചു പിന്നേയും പിന്നേയും. "എന്തായിരുന്നു ഈ ജന്മത്തിൽ എന്റെ കർമ്മം" അയാൾക്കു മുന്നിൽ ഊൺമേശയിലെ വിഭവങ്ങൾ തണുത്തു. ¶ താൻ ജീവിച്ചു വളർന്ന അഗ്രഹാരത്തിന്റെ ഭാഷയും അവിടെയുള്ള ആളുകളും അനുഭവങ്ങളും ഓർമ്മകളുമെല്ലാം തന്റെ എഴുത്തിൽ സ്വാംശീകരിച്ച എഴുത്തുക്കാരനാണ് ടി.കെ.ശങ്കരനാരായണൻ. പതിനൊന്ന് കഥാസമാഹാരങ്ങൾ, നാലു നോവലുകൾ, രണ്ടു നോവലെറ്റുകളുടെ സമാഹാരം, അമ്പതു കുഞ്ഞുകഥകളുടെ സമാഹാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പേരിലുണ്ട്. ¶ ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട 'ശവുണ്ഡി' എന്ന നോവലിനു ശേഷമുള്ള അദ്ദേഹത്തിന്റെ മറ്റൊരു രചനയാണ് 'വഴിപോക്കാൾ' അഗ്രഹാര ജിവിതത്തിന്റെ അരികിലേക്ക് മാറ്റി നിർത്തപ്പെട്ട ശവുണ്ഡികളെപ്പോലെ മറ്റൊരു തരത്തിൽ ഒറ്റപ്പെട്ടു പോയവരാണ് വഴിപോക്കാൾ. വിവാഹങ്ങൾക്കും മറ്റും ക്ഷണിക്കപ്പെടാതെ കയറിച്ചെന്ന് വയറുനിറച്ച് മടങ്ങുന്ന ഒരു വിഭാഗം ഇപ്പോഴും അഗ്രഹാരത്തിലുണ്ട്. ഇവർക്ക് സമൂഹം നൽകിയ വട്ടപ്പേരാണ് 'വഴിപോക്കാൾ' ഏറ്റവും പിൻനിരയിലാണ് ഇവർക്ക് സ്ഥാനം. ഊണ് തീർന്നാൽ പതിനൊന്നു രൂപ സമാധാനക്കാശ് കൊടുത്ത് പറഞ്ഞു വിടും. ഇങ്ങനെ പട്ടിണിയുടെ വഴിയിൽ അലഞ്ഞ് വഴിപോക്കാൾ പട്ടം നേടിയ അഗ്രഹാര ജീവിതത്തിന്റെ ഇടനാഴികളിൽ ഒറ്റപ്പെട്ടുപോയ വൈത്തിയുടെയും ഭാര്യയായ ചാരുവിന്റെയും ജീവിതമാണ് ഈ നോവലിൽ. ¶ ഒരിക്കലും മറികടക്കാനാവാത്ത പ്രതിസന്ധിക്കു മുന്നിൽ അകപ്പെട്ടു പോയ കഥാപാത്രങ്ങൾ, അവരുടെ വിധിക്കു മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്നവരുമായിത്തീരുന്നു ഇതിലെ കഥാപാത്രങ്ങൾ. (The Reader's Circle ൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണ്ണരൂപം https://bit.ly/2IezO2a എന്ന ലിങ്കിൽ വായിക്കാം.)

Pratheesh

13 Jun , 2019

Similar Books
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top