സ്ത്രീപുരുഷബന്ധങ്ങളുടെ അവ്യാഖ്യേയമായ സൗന്ദര്യം വെളിവാക്കുന്ന രണ്ട് നോവെല്ലകള്‍. സഹോദരിക്കും ഭര്‍ത്താവിനുമിടയില്‍ തന്റെ ഊഷ്മളമായ സാന്നിധ്യം കൊണ്ട് സുന്ദരമായൊരു ഭാവലോകം വിരചിച്ച ഊര്‍മ്മിയെന്ന പെണ്‍കുട്ടിയുടെയും അവളുടെ സ്വപ്നങ്ങളുടെയം കഥയാണ് രണ്ട് സഹോദരിമാരില്‍ ടാഗോര്‍ പറയുന്നത്. ആവര്‍ത്തനപുസ്തകത്തിലെ ഒരേടുമാത്രമായിത്തീരുമായിരുന്ന ശശാങ്കന്റെ ജീവിതത്തിലേക്ക് ഊര്‍മ്മിയുടെ കടന്നുവരവ് സൃഷ്ടിക്കുന്ന പരിവര്‍ത്തനങ്ങള്‍ ടാഗോറിന്റെ സ്ത്രീത്വത്തെ കുറിച്ചുള്ള ഉദാത്ത സങ്കല്പങ്ങളുടെ പൂര്‍ത്തീകരണം കൂടിയാണ്.
സ്വാതന്ത്ര്യപ്രക്ഷോഭത്തിലേക്ക് എടുത്തെറിയപ്പെടുന്ന യുവതയുടെ അന്തഃക്ഷോഭങ്ങളും സംഘര്‍ഷങ്ങളുമാണ് നാല് അദ്ധ്യായങ്ങള്‍ പറയുന്നത്. ഇളായുടെയും അഥിന്റെയും പ്രണയം കലുഷിതമാക്കപ്പെടുന്നത് സമൂഹത്തിനുവേണ്ടിയുള്ള ജീവിതസമര്‍പ്പണത്തിന്റെ പശ്ചാത്തലത്തിലാണ്. സമൂഹത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുമ്പോഴും ദൃഢപ്രണയത്തിനുമുന്നില്‍ അടിപതറുന്ന ജീവിതങ്ങളാണ് ഇതില്‍ ടാഗോര്‍ വരച്ചുവെച്ചിരിക്കുന്നത്. സ്ത്രീമനസ്സിന്റെ നിഗൂഢസൗന്ദര്യം ആവിഷ്‌ക്കരിക്കുന്ന ടാഗോറിന്റെ രചനാവിസ്മയങ്ങളാണ് ഈ നോവെല്ലകള്‍.
✪ Translated by: Rajan Thuvvara
✪ Format: Paperback | Pages: 140
✪ Size: Demy 1/8 | 170 g
✪ Edition: First, 2018 April
✪ Cover design: Vipindas
5
എഡിറ്റോറിയൽ
വിശ്വസാഹിത്യത്തിൽ നമ്മുടെ അഭിമാനമാണ് രവീന്ദ്രനാഥ ടാഗോർ. കവിത, നാടകം, കഥ, നോവൽ, ലേഖനം എന്നിങ്ങനെ സാഹിത്യത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹത്തിന്റെ പ്രതിഭാസ്പർശം കടന്നുചെന്നിരുന്നു. മനുഷ്യബന്ധങ്ങളുടെ രാസത്വരഗങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സമൂഹത്തിനപ്പുറം വ്യക്തിയെ പ്രാധാന്യവത്ക്കരിക്കുകയും ചെയ്യുന്ന സമീപനമായിരുന്നു ടാഗോറിന്റെതെന്ന് അദ്ദേഹത്തിന്റെ കൃതികൾ പറയുന്നു. വേറിട്ടൊരു ആത്മീയസ്പർശവും ആ രചനകളുടെ പൊതുസ്വഭാവമായിരുന്നു. ടാഗോറിന്റെ രണ്ടു ചെറുനോവലുകളുടെ സമാഹാരമാണ് ഈ പുസ്തകം. സ്ത്രീപുരുഷബന്ധങ്ങളുടെ ആന്തരലോകം വ്യക്തമാക്കുന്ന ഈ രചനകളുടെ അന്തർധാരയായി യുവതയുടെ രാഷ്ട്രീയ ബോധ്യങ്ങളും ജീവിത നിലപാടുകളും കടന്നുവരുന്നുണ്ട്. വായനക്കാർക്ക് ഏറെ ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Editorial
14 Jan , 2019
5
പ്രതീഷ് പരമേശ്വരൻ
സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നോബേൽ ജേതാവായ ടാഗോറിനെക്കുറിച്ച് ഏറെ പരിചയപ്പെടുത്തലൊന്നും വേണ്ടി വരില്ല. അദ്ദേഹത്തിന്റെ 'രണ്ടു സഹോദരിമാർ, നാല് അധ്യായങ്ങൾ' എന്നീ രണ്ടു നോവെല്ലകളാണ് ഈ പുസ്തകത്തിൽ. മനുഷ്യബന്ധങ്ങളെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വ്യക്തികളെ വളരെ പ്രാധാന്യത്തോടെ കാണുകയും ചെയ്തു കൊണ്ടാണ് അദ്ദേഹo ഈ രണ്ടു കൃതികളുടെയും രചന നിർവ്വഹിച്ചിരിക്കുന്നത്. തന്റെ ചേച്ചിക്കും ഭർത്താവിനുമിടയിൽ ചുറുചുറുക്കാർന്ന തന്നെ സാന്നിധ്യത്താൽ ആവർത്തന വിരസമായിതീർന്നേക്കാമായിരുന്ന അവരുടെ ജീവിതത്തെ പുനർചിന്തനത്തിനു വിധേയമാക്കാൻ പ്രേരിപ്പിച്ചു കൊണ്ടും, ഒരു സ്ത്രിയുടെ കടന്നുവരവ് പുരുഷജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളെ മുൻനിർത്തി സ്ത്രീത്വത്തെക്കുറിച്ചുള്ള തന്റെ സങ്കല്പങ്ങളുടെ പൂർത്തീകരണം എവ്വിധമാണെന്നും ടാഗോർ രണ്ട് സഹോദരിമാർ എന്ന കൃതിയിൽ പറഞ്ഞു വെയ്ക്കുന്നു. നാല് അധ്യായങ്ങൾ എന്നതിലാകട്ടെ സ്വാതന്ത്രപ്രക്ഷോഭകാലഘട്ടത്തിലേക്ക് എടുത്തെറിയപ്പെടുന്ന യുവതയുടെ ക്ഷോഭങ്ങളും സംഘർഷങ്ങളുമാണ് വിഷയമായി വരുന്നത്. സമൂഹത്തിനു വേണ്ടിയുടെ ജീവൻസമർപ്പണത്തിനു മുന്നിൽ ഈ കൃതിയിലെ പ്രധാന കഥാപാത്രങ്ങളായ ഇളയുടെയും അഥിന്റെയും പ്രണയം കലുഷിതമാക്കപ്പെടുകയാണ്. സമൂഹത്തിനു വേണ്ടി സ്വയം സമർപ്പിക്കപ്പെട്ട ഈ കഥാപാത്രങ്ങൾ അവരുടെ ദൃഢപ്രണയത്തിനു മുന്നിൽ അടിപതറുന്ന ജീവിതക്കാഴ്ചകളായി വായനക്കാർക്കു മുന്നിൽ ടാഗോർ മനോഹരമായ ഭാഷയിൽ വരച്ചിട്ടിരിക്കുന്നു. സ്ത്രീ മനസ്സിന്റെ നിഗൂഢമായ സൗന്ദര്യംപേറുന്നവയാണ് ഈ രണ്ടു നൊവെല്ലകൾ. മൊഴിമാറ്റം: രാജൻ തുവ്വാര. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണ്ണരൂപം https://bitlylink.com/pI4vN എന്ന ലിങ്കിൽ വായിക്കാം.
Pratheesh
09 May , 2019