inner-banner

Our Books

ശരത്ചന്ദ്ര ചാറ്റർജിയുടെ ഏറെ പ്രശസ്തമായ നോവലായ പരിണീത എന്ന കൃതിയുടെ മലയാള പരിഭാഷ. ലളിത എന്ന അനാഥയുവതിയും വളരെ സമ്പന്നമായൊരു കുടുംബത്തിലെ യുവാവായ ശേഖറും തമ്മിലുള്ള പ്രണയബന്ധത്തിന്റെ അന്തർസംഘർഷങ്ങളും സന്തോഷങ്ങളും മനോഹരമായ രീതിയിൽ ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു.


 Translated by: Rajan Thuvvara

 Format: Paperback | Pages: 88

 Size: Demy 1/8 | 120 g

 Edition: First, 2019 August

 Cover design: Rajesh Chalode

 Cover painting: N.G. Suresh kumar


<iframe style="width:120px;height:240px;" marginwidth="0" marginheight="0" scrolling="no" frameborder="0" src="//ws-in.amazon-adsystem.com/widgets/q?ServiceVersion=20070822&OneJS=1&Operation=GetAdHtml&MarketPlace=IN&source=ac&ref=tf_til&ad_type=product_link&tracking_id=adayalam06-21&marketplace=amazon&amp;region=IN&placement=8194237432&asins=8194237432&linkId=d2414f028a0e3f89f430b5b29288257e&show_border=true&link_opens_in_new_window=true&price_color=333333&title_color=bf4000&bg_color=ffffff">

    </iframe>

5

പരിണീത

ഈ നൂറ്റാണ്ടിൽ വായിക്കുമ്പോൾ നിസാരമായ കഥയാണെന്ന് തോന്നിക്കുന്ന ഒട്ടനവധി ആദ്യകാല നോവലുകൾ സാഹിത്യ ചരിത്രം തിരഞ്ഞാൽ കാണാൻ കഴിയും. അധികം സങ്കീർണതകൾ ഇല്ലാത്ത കഥയും, പരമ്പരാഗത ഇംഗ്ലീഷ് നോവലുകളെ അനുസ്മരിപ്പിക്കും വിധം "lived happily hereafter" കഥാന്ത്യങ്ങളുമുള്ള നോവലുകൾ. എന്നാൽ ഇത്തരം നോവലുകൾ ഒരു ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വായനക്കാരന്റെ കണ്ണിലൂടെ കാണാതെ, ആ നൂറ്റാണ്ടിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം വിളിച്ചോതുന്ന കൃതിയായി കാണുന്നതാണ് ഉചിതം. ¶ അത്തരം ഒരു വായന സാധ്യമാക്കാവുന്ന കൃതിയാണ് ബംഗാളി എഴുത്തുകാരനായ ശരത് ചന്ദ്ര ചാറ്റർജിയുടെ 'പരിണീത' (1914). ലളിത എന്ന അനാഥയായ പെൺകുട്ടിയും ശേഖർ നാഥ് എന്ന സമ്പന്ന യുവാവും തമ്മിലുള്ള പ്രണയമാണ് നോവലിന്റെ പ്രമേയം. ഇതിന് പുറമെ അന്ന് നിലനിന്നിരുന്ന സമ്പത്തടിസ്ഥാനത്തിലുള്ള സാമൂഹിക വിഭജനവും മത വിഭജനങ്ങളും എല്ലാം ഇതിൽ കാണാവുന്നതാണ്. കൂടാതെ ഉയർന്നു വന്നിരുന്ന നവീന ഇന്ത്യ എന്ന സങ്കല്പവും നോവൽ കാണിക്കുന്നു. ¶ പതിമൂന്നുകാരിയായ ലളിത അവളുടെ അമ്മാവൻ ഗുരുചരണിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. ദരിദ്രനായ ഗുരുചരണിനു അഞ്ച് പെൺകുട്ടികളാണ്. പെൺകുട്ടികൾ കല്യാണപ്രായമായാൽ (അന്നത്തെ അവസ്ഥയിൽ 12-15 വയസ്) അവരെ കെട്ടിച്ചു വിടാൻ കഴിയാതെ വന്നാൽ അവരെ സമുദായ ഭ്രഷ്ട് കല്പിക്കുന്ന ഒരു ആചാരം ബംഗാളിൽ അന്ന് നിലനിന്നിരുന്നു. ഒരു പെൺക്കുട്ടിയെ കല്യാണം കഴിച്ചയക്കുക എന്നത് വളരെ ചിലവേറിയ ഒരു ആചാരം ആയിരുന്നു അന്ന്. സ്ത്രീധനത്തിനു ധാരാളം പണം ആവശ്യമായി വരും. ഒരു സാധാരണ ബാങ്ക് ഗുമസ്തനായ ഗുരുചരണിനു ഇത് താങ്ങാവുന്നതല്ല. ¶ നോവലിന്റെ പകുതിയിൽ ഗുരുചരൺ ബ്രഹ്മസമാജത്തിലേക്ക് മതം മാറുന്നുണ്ട്. ബംഗാളി നവോത്ഥാനത്തിന്റെ ഭാഗമായി അന്ന് ബ്രഹ്മ സമാജം എന്ന ഒരു പുതിയ മതം പിറവി കൊണ്ടിരുന്നു. ജീർണിച്ച സാമൂഹിക വ്യവസ്ഥയിൽ മാറ്റം വരുത്തുന്നതിൽ ഈ പ്രസ്ഥാനം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരം പ്രസ്ഥാനങ്ങൾക്ക് അന്ന് സ്വീകാര്യത കിട്ടിയിരുന്നത് അവയിൽ ഉണ്ടായിരുന്ന മാനവിക മൂല്യവും ആധുനികതയും തന്നെ. പുതിയതും പഴയതും തമ്മിലുള്ള സംഘർഷങ്ങളും നോവലിൽ കാണിക്കുന്നുണ്ട്. ചുരുക്കത്തിൽ, കേവലം ഒരു പ്രണയകഥ എന്നതിലുപരി ഇന്ത്യൻ നവോത്ഥാനത്തിന്റെ ആരംഭങ്ങൾ ഈ ചെറു നോവലിൽ നിഴലിക്കുന്നതായി കാണാനാകും. (ഷാൻ മുഹമ്മദ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ആസ്വാദന കുറിപ്പിൽനിന്ന്, പൂർണ്ണരൂപം https://bit.ly/2SZsY5p എന്ന ലിങ്കിൽ വായിക്കാം)

WebMaster

12 May , 2020

Similar Books
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top