inner-banner

About Us

about

പുതിയൊരു വായനാസംസ്കാരത്തിലേക്കും സാംസ്കാരിക പ്രവര്‍ത്തനത്തിലേക്കും അതിന്‍റെ ഭാഗമായ പ്രസാധനരംഗത്തേക്കും മലയാളിയുടെ നാളെകളെ ആനയിക്കുകയെന്ന ലക്ഷ്യത്തോടെ 2017 നവംബര്‍ 1 ന് കേരളപ്പിറവിദിനത്തില്‍ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂര്‍ കേന്ദ്രമായി ആരംഭിച്ചു. എഴുത്തുകാരുടെയും പുസ്തകപ്രേമികളുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തില്‍ എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പുരോഗമനാത്മകവും നവോത്ഥാനപരവുമായ ഒരു സര്‍ഗ്ഗാത്മകപ്രവര്‍ത്തനം ഉറപ്പുവരുത്തുകയെന്നതാണ് ഈ സംരംഭത്തിന്‍റെ പ്രാഥമികലക്ഷ്യം. ഇതിനുവേണ്ടി വായനയുടെ പുതിയൊരു അടയാളപ്പെടുത്തലിനായി ഒരുങ്ങുകയാണ് അടയാളം പബ്ലിക്കേഷന്‍സ്.

പ്രവര്‍ത്തനപഥത്തില്‍ ഞങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന ചില മാര്‍ഗ്ഗരേഖകള്‍ താഴെ പറയുന്നു,

മലയാള സാഹിത്യത്തിന്‍റെ വളര്‍ച്ചക്കു ഗതിപകരുന്നതും പ്രോത്സാഹജനകവുമായ പുസ്തകങ്ങളും ഇതര പ്രസിദ്ധീകരണങ്ങളും കാലാകാലങ്ങളില്‍ പ്രസിദ്ധീകരിക്കുകയും അത് വിവിധ മേഖലകളിലെ വായനാസമൂഹത്തിലെത്തിക്കുകയും സാംസ്കാരിക ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്യുക. മുഖ്യധാരാ വായനാചക്രവാളത്തിനകത്തു നില്‍ക്കുന്ന എഴുത്തുകാരോടൊപ്പംതന്നെ പുതിയ പ്രതീക്ഷ പകരുന്ന എഴുത്തുകാരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുക. ലോകമെങ്ങുമുള്ള സമകാലിക സാഹിത്യ പ്രവണതകളെ കഴിയുന്നത്ര അപ്പപ്പോള്‍തന്നെ മലയാളത്തിലെത്തിക്കുവാനും അത്തരം കൃതികളെയും വായനയെയും നമുക്കൊപ്പം ഇണക്കിച്ചേര്‍ക്കുകയും ചെയ്യുക. സാഹിത്യത്തോടൊപ്പം സിനിമ, നാടകം, നാടോടിവിജ്ഞാനീയം, തത്ത്വദര്‍ശനം, ചരിത്രം, ശാസ്ത്രം, കാര്‍ട്ടൂണ്‍, വിവരവിജ്ഞാനീയം തുടങ്ങിയ ഇതര മേഖലകളിലെയും വൈവിധ്യമാര്‍ന്നതും കാമ്പുള്ളതുമായ പുസ്തകങ്ങള്‍പ്രസിദ്ധീകരിക്കുക. പ്രസാധനത്തോടൊപ്പം അതാത് മേഖലകളില്‍ നിഷ്ണാതരായവരെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. ഗ്രാമീണമേഖലകളില്‍ മുന്‍കൈയെടുത്ത് പുസ്തകപ്രദര്‍ശനം നടത്തുകയും കൂട്ടായ്മകള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക. കുട്ടികള്‍ക്ക് മാനസികോല്ലാസവും വിജ്ഞാനവും പകരുന്ന ബാലസാഹിത്യപുസ്തകങ്ങളുടെ വിപുലമായ പ്രസാധനവും പ്രചാരണവും. ഭാരതീയ ക്ലാസ്സിക് കലകളെ അധികരിച്ച് ആധികാരികപുസ്തകങ്ങളുടെ വിപുലമായ ശേഖരം ഒരുക്കുക. വിശ്വവിഖ്യാത ക്ലാസിക് രചനകള്‍ മലയാളത്തില്‍ സംഗൃഹീതമായും അല്ലാതെയും അവതരിപ്പിക്കുക. സാഹിത്യ, സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ അനുഭവത്തികവാര്‍ന്ന പ്രതിഭകളുമായുള്ള മുഖാമുഖങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ഓര്‍മ്മകള്‍, ജീവചരിത്രങ്ങള്‍, ആത്മകഥകള്‍ എന്നിവ പ്രസിദ്ധീകരിക്കുക. ഇലക്ട്രോണിക്സ് നവമാധ്യമങ്ങളിലൂടെ വായനയുടെ പുതിയ മേഖലകള്‍ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക. പുതിയ കാലത്തിനനുസരിച്ച് പുസ്തകവിപണിയെ പരിഷ്കരിച്ചെടുക്കുകയും പുസ്തകങ്ങള്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം നടത്തുകയും ചെയ്യുക. അന്യഭാഷകളില്‍നിന്നുള്ള മികച്ച പുസ്തകങ്ങളെ കണ്ടെത്തി പരിഭാഷപ്പെടുത്തുകയും അടയാളം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന മികച്ച മലയാളപുസ്തകങ്ങളുടെ അന്യഭാഷാപരിഭാഷകള്‍ക്ക് സാധ്യതകള്‍ ഒരുക്കുകയും ചെയ്യുക. ഇതിനാവശ്യമായ വിദഗ്ധരുടെ ഒരു സമിതി ഉണ്ടാക്കുക.

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top