inner-banner

Our Books

മലയാള ചലച്ചിത്ര കലയിലെ മാസ്റ്റർ ജീനിയസ് ജോൺ പോളിൻ്റെ അതീവ ചാരുതയാർന്ന ഓർമയെഴുത്ത്. ഒരു സുവർണ കാലഘട്ടത്തിൻ്റെ സമസ്ത സൗന്ദര്യവും പൂത്തുലയുന്ന അനുഭവ കുറിപ്പുകൾ. മഹാ പ്രതിഭകളായ കലാകാരന്മാരെ കുറിച്ചുള്ള തൂലികാചിത്രങ്ങൾ. മഹത്തായ കലാസൃഷ്ടികൾക്ക് പിറകിലെ സർഗ്ഗവേദനകൾ. ഓർമകളുടെ ചാമരം, മായാ സ്മൃതി എന്നീ രണ്ട് ജോൺ പോൾ ഗ്രന്ഥങ്ങൾ മാനുഷികതയുടെ തൂവൽസ്പർശം കൊണ്ട് മനസ്സിനെ ഊർവ്വരമാക്കുന്നു.


❝സിനിമകളിലൂടെ ഒരുപാട് കഥകള്‍ പറഞ്ഞ് കേരളത്തെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജോണ്‍ പോള്‍ എന്ന പദസമൃദ്ധന്‍ ഇതാ താന്‍ കടന്നുപോന്ന വഴിയിലെ അസ്സല്‍ കഥകളുടെയും കഥയില്ലായ്മകളുടെയും മറ്റുമോര്‍മ്മകള്‍ പങ്കിടുന്നു. മായമൊ മറിമായമൊ ഇല്ലായ്കയാല്‍ തികച്ചും ഹൃദയസ്പര്‍ശിയായ വായനാനുഭവം. അമൂല്യങ്ങളായ മുത്തുകളെ എടുക്കുന്നുള്ളൂ. സ്‌നേഹനിര്‍ഭരവും പ്രതീക്ഷാപൂര്‍ണവുമായ ജീവിതവീക്ഷണം കസ്തൂരിഗന്ധമായി പ്രസരിപ്പിക്കുന്നവ മാത്രം.❞ - സി. രാധാകൃഷ്ണൻ

❝ഇലകളില്‍ മഴ വീഴുന്നതുപോലെ, ആരവങ്ങളില്‍ ഏകാകിയാകുന്നതുപോലെ, നിലാവസ്തമിക്കുന്ന രാത്രിപോലെ, വേദനകൊണ്ടും വിയോഗം കൊണ്ടും അലയൊടുങ്ങാത്ത സ്‌നേഹം കൊണ്ടും മാനുഷികത കൊണ്ടും അതിനെല്ലാമുപരി കറകളഞ്ഞ മൗലികതകൊണ്ടും ഈ ഓർമ്മകൾ മലയാളികളുടെ മനസ്സില്‍ മായാത്ത സ്മരണകളുയർത്തുന്നു.❞ - സന്തോഷ് ഏച്ചിക്കാനം

❝ഓരോ ഓർമ്മക്കുറിപ്പും വായിച്ചു കഴിയുമ്പോള്‍, അതിൽ പറഞ്ഞ ആളെ കുറിച്ചു കൂടുതലാഴത്തിലും വ്യക്തതയിലും അറിയാനിട വരുന്നതുപോലെ ജോണ്‍പോളിനെക്കുറിച്ചും കൂടുതലായറിയാനിടയാകുന്നു. ഓരോ എഴുത്തും കുറിപ്പും ജോണ്‍പോള്‍ എന്ന മനുഷ്യനിലേയ്ക്കുള്ള ജാലകങ്ങളും വാതായനങ്ങളുമായിത്തീരുന്നു. തന്റെ ജീവിതയാത്രയുടെ ഭാഗമായിത്തീർന്ന പ്രിയമനുഷ്യരോടുള്ള അടുപ്പം, സ്‌നിഗ്ധമധുരമായ വാക്കുകളാല്‍ കോറിയിടുകയാണ് ജോണ്‍പോള്‍ ഓരോ താളിലും. ഓര്‍മ്മരേഖകൾ എന്നോ സ്‌നേഹരേഖകൾ എന്നോ വിശേഷിപ്പിക്കാവുന്ന ഈ പുസ്തകം ഹൃദയവും ഞരമ്പുകളും ഞരമ്പുകളില്‍ രക്തയോട്ടവും ഉള്ള, ശരിയ്ക്കും ജീവനുള്ള പുസ്തകമായിരിക്കുന്നു.❞ - പ്രിയ എ. എസ്.

 Format: Paperback

 Size: Demy 1/8

 Edition: First, 2021 September

 Cover Photo & Design: Rajesh Chalode


Follow this link to pre-order on WhatsApp: https://wa.me/p/4178601882195394/918304800080


Nothing To Display
Similar Books
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top