ഓർമ്മകളുടെ ചാമരം
₹ 150.00 ₹ 165.00
₹15 OFF
Product Code:
APPL/044Publisher:
AdayalamAuthor:
John PaulCategory:
MemoirsSubcategory:
MemoirsLanguage:
MalayalamISBN No:
9788195130917Availability:
In stockRate This Book
❝സിനിമകളിലൂടെ ഒരുപാട് കഥകള്‍ പറഞ്ഞ് കേരളത്തെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജോണ്‍ പോള്‍ എന്ന പദസമൃദ്ധന്‍ ഇതാ താന്‍ കടന്നുപോന്ന വഴിയിലെ അസ്സല്‍ കഥകളുടെയും കഥയില്ലായ്മകളുടെയും മറ്റുമോര്‍മ്മകള്‍ പങ്കിടുന്നു. മായമൊ മറിമായമൊ ഇല്ലായ്കയാല്‍ തികച്ചും ഹൃദയസ്പര്‍ശിയായ വായനാനുഭവം. അമൂല്യങ്ങളായ മുത്തുകളെ എടുക്കുന്നുള്ളൂ. സ്‌നേഹനിര്‍ഭരവും പ്രതീക്ഷാപൂര്‍ണവുമായ ജീവിതവീക്ഷണം കസ്തൂരിഗന്ധമായി പ്രസരിപ്പിക്കുന്നവ മാത്രം.
നമുക്ക് സുപരിചിതരായ പ്രശസ്തരില്‍ ചിലരുടെ അറിയപ്പെടാത്ത 'തന്റേടങ്ങള്‍' ഈ കുറിപ്പടി നല്‍കുന്നു. സ്‌നേഹം, സൗഹൃദം എന്നിവയൊന്നും വീഴ്ചയും വരള്‍ച്ചയും കൂടാതെ ഒഴുകുന്ന നദികളല്ല എന്ന കണ്ടെത്തലാണ് ഈ കൃതി നല്‍കുന്ന വിലപ്പെട്ട സമ്മാനങ്ങളില്‍ ഒന്ന്. മറക്കാനും പൊറുക്കാനും കഴിയാത്തവര്‍ക്ക് സ്ഥായിയായ സ്‌നേഹമോ ചങ്ങാത്തമോ തരപ്പെടുകയില്ലെന്ന നിഗമനം സ്വയം സിദ്ധമാണല്ലോ, ഈ സമ്മാനപ്പൊതി തുറന്നാല്‍!
പിന്നെ ഒരു അദ്ഭുതം നമ്മെ കാത്തിരിക്കുന്നു. ഈ ആത്മാനേ്വഷണകുറിപ്പടി വായിച്ചിട്ട് അത് എഴുതിയ ആളുടെ പ്രകൃതം അറിയുമ്പോള്‍ നാം കണ്ടെത്തുന്നു, അത് നാം തന്നെ എന്ന്! നിരുപാധികമായ ദൈവികത ഈ കൃതിയില്‍ നിന്ന് പ്രസരിക്കുന്നുണ്ട്.❞ - സി. രാധാകൃഷ്ണൻ
❝ഇലകളില്‍ മഴ വീഴുന്നതുപോലെ, വീഴുന്നതുപോലെ, ആരവങ്ങളില്‍ ഏകാകിയാകുന്നതുപോലെ, നിലാവസ്തമിക്കുന്ന രാത്രിപോലെ, വേദനകൊണ്ടും വിയോഗം കൊണ്ടും അലയൊടുങ്ങാത്ത സ്‌നേഹം കൊണ്ടും മാനുഷികത കൊണ്ടും അതിനെല്ലാമുപരി കറകളഞ്ഞ മൗലികതകൊണ്ടും ഈ ഓർമ്മകൾ മലയാളികളുടെ മനസ്സില്‍ മായാത്ത സ്മരണകളുയർത്തുന്നു.❞ - സന്തോഷ് ഏച്ചിക്കാനം
✪ Format: Paperback
✪ Size: Demy 1/8
✪ Edition: First, 2021 August
✪ Cover Photo & Design: Rajesh Chalode
Follow this link to order on WhatsApp: https://wa.me/p/4414827211893399/918304800080