inner-banner

Our Books

ദേശവിശേഷങ്ങൾ കണ്ടെത്തി ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്ന ആത്മസഞ്ചാരക്കുറിപ്പുകൾ. ഗ്രാമീണതയുടെയും ഗൃഹാതുരതയുടെയും പിൻവിളികൾ ഈ അക്ഷരങ്ങളിലുണ്ട്. നന്മാർദ്രമായ ഒരു മനസ്സ് നാട്ടുകാഴ്ചകളെ മാറ്റിയെഴുതുകയാണ്. ഒരു കഥപോലെ ആദിമധ്യാന്തപ്പൊരുത്തവും വൈകാരിക പിരിമുറുക്കവും ഉൾച്ചേർന്ന ഹരിതാഭമായ ഓർമ്മകളുടെ പകർന്നാട്ടം. ഭൂമിയെ, പ്രകൃതിയെ, ദൈവത്തെ, മനുഷ്യരെ മറ്റനേകം അർഥങ്ങളിൽ അനുഭവിപ്പിക്കുന്ന ചെറിയ ലേഖനങ്ങൾ. കഥാകാരൻ കൂടിയായ കെ. വി വിനോഷിന്റെ ആദ്യപുസ്തകം.


❝മറവിയുടെ താഴ്‌വാരങ്ങളിലെവിടെയോ ആണ്ടുപോയ ഗ്രാമ്യ ഭാഷയുടെ ശകലങ്ങളെ ഇന്നത്തെ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന വലിയൊരു ദൗത്യം കൂടി ഏറ്റെടുത്തിട്ടുണ്ട് 'കെ വി വിനോഷിന്റെ ദൈവത്തിന്റെ അടയാളപ്പെടുത്തലുകള്‍' എന്ന ഈ പുസ്തകം. ആ ഓര്‍മകള്‍ 'വേണമെങ്കില്‍ നിസ്സാരമായി തള്ളിക്കളയാന്‍ സാധ്യതയുള്ളതാണല്ലോ' എന്ന് നമ്മളില്‍ പലര്‍ക്കും തോന്നാം. എന്നാല്‍ അതിമനോഹരമായ അവതരണ ശൈലിയിലൂടെ ആ സംഭവങ്ങളെ അല്ലെങ്കില്‍ ഓര്‍മകളെ നമ്മുടെ മുമ്പിലേക്ക് കുടഞ്ഞിടുമ്പോള്‍, സ്വന്തം അനുഭവങ്ങളുടെ ഏതൊക്കെയോ സന്ദര്‍ഭങ്ങള്‍ നമ്മളേയും ബാല്യ കൗമാര കാലങ്ങളിലേക്ക് കൈപിടിച്ച് നടത്തുന്നു. അപ്പോള്‍, നമ്മളറിയാതെ ആര്‍ദ്രമാകുന്ന മനസ്സും അതുവഴി നനയുന്ന കണ്ണുകളുമായി വായനയുടെ സുഖം അനുഭവിക്കാനാവുന്നു.

വിനോഷിന്റെ ഈ ഓര്‍മക്കുറിപ്പുകള്‍ ഒരു കാലഘട്ടത്തിന്റെ നന്മകളെയും നിഷ്‌കളങ്ക മനുഷ്യരെയും അടയാളപ്പെടുത്തുന്നതോടൊപ്പം അനുഭവങ്ങളുടെ ബാലപാഠങ്ങള്‍ ഒരു മനുഷ്യന്റെയുള്ളില്‍ രൂപാന്തരപ്പെടുത്തുന്ന ചിന്തകളെയും അതുവഴി ജീവിത പാതകളില്‍ അനായാസം നടന്നു കയറാന്‍ അവ എങ്ങനെ ഉപകരിക്കുന്നു എന്നും നമുക്ക് വെളിവാക്കിത്തരുന്നുണ്ട്.❞  - അവതാരികയിൽ രാജ നന്ദിനി


Discovering the quaint village life through an insightful journey; a collection of soulful narratives that reminisces the greenery of village life. Like a story, this work maintains a sequence by interweaving emotional conflicts and dilemmas. It reflects nature, earth, man, and God from a different perspective. An exceptional debut work by K. V. Vinosh.


 Format: Paperback, Demy 1/8

 Edition: First, August 2021

 Cover design: Rajesh Chalode

 Illustrations: Shibu Kattakambal

 Cover painting: N.G. Suresh kumar


Follow this link to order on WhatsApp: https://wa.me/p/4373006989418142/918304800080

            

5

Sreeja Venugopal

WebMaster

06 Aug , 2021

5

Pramod Sreedharan

Publication

06 Aug , 2021

5

ശാന്തിനി പൊറ്റെക്കാട്

Webmaster1

06 Aug , 2021

Similar Books
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top