inner-banner

Our Books

ഭാരതീയചിന്തയുടെ വികാസ പരിണാമങ്ങളെ കുറിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ പുസ്തകം. വൈദിക കാലത്തെ ഈശ്വരചിന്ത മുതല്‍ ഈശ്വരനിഷേധത്തെ കുറിച്ചുള്ള ചാര്‍വാകദര്‍ശനം വരെ ഭാരതത്തില്‍ വിവിധ കാലങ്ങളില്‍ ഉദ്ഭവിച്ച് പടര്‍ന്നുവ്യാപിച്ച ദാര്‍ശനിക ചിന്താപദ്ധതികളെയാണ് മാടമ്പ് കുഞ്ഞുകുട്ടന്‍ ഇവിടെ പരിശോധിക്കുന്നത്.

അനേകം ഉള്‍പ്പടര്‍പ്പുകളും പിരിവുകളുമായി സങ്കീര്‍ണ്ണമായി വ്യാപിച്ചുകിടക്കുന്നൊരു സമുദ്രമാണ് ഭാരതത്തിന്റെ ദാര്‍ശനിക ലോകമെന്നും ബഹുസ്വരവും സ്വതന്ത്രവുമായ ഉള്‍ക്കാഴ്ചകളാണ് ഈ ദര്‍ശനങ്ങളുടെ സവിശേഷതയെന്നും മാടമ്പ് സ്ഥാപിക്കുന്നു. ഭാരതത്തിന്റെ അനാദിയായ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കി അനേകവിധ ദര്‍ശനങ്ങളുടെ സമഗ്രത അന്വേഷിക്കുന്ന ഈ പുസ്തകം ദാര്‍ശനികഭാരതത്തിന്റെ ചരിത്രം തന്നെയാണ് പറയുന്നത്.


 Format: Paperback | Pages: 64

 Size: Demy 1/8 | 90 g

 Edition: First, 2018 March

 Cover design: Rajesh Chalode


                    

5

സുധീർ പറൂര്

അടയാളം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മാടമ്പിൻ്റെ ഭാരതീയ തത്ത്വചിന്ത കുട്ടികൾക്ക് എന്ന കൃതി ഭാരതീയ ചിന്താധാരകളെ ലഘുവായി പരിചയപ്പെടുത്തുന്നു. ആദ്യഭാഗത്ത് വേദങ്ങൾ, ആരണ്യകങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുകൾ, ഗീത എന്നിവയെയും അവസാന ഭാഗത്ത് ഷഡ് ദർശനങ്ങളെയും പരിചയപ്പെടുത്തുന്നു. ആ സ്തിക നാസ്തിക ശാക് തേയ ദർശനങ്ങളെ തരം തിരിച്ച് തന്നെ പരിചയപ്പെടുത്തുന്നുണ്ട്. എന്താണ് ഭാരതീയത എന്ന് അറിയാനാഗ്രഹിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഈ കൃതി ഉപകാരപ്രദമാണ്. ഹൃദ്യമായ ഭാഷ, ലഘുവായ വിവരണം, ആസ്വാദ്യമായ അവതരണം- ഭാരതീയ ദർശനങ്ങൾ പരിചയപ്പെടാനാഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല വഴികാട്ടിയാണ്. (സുധീർ പറൂര് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആസ്വാദന കുറിപ്പിൽനിന്ന്, പൂർണ്ണരൂപം https://bit.ly/2Lb3xsE എന്ന ലിങ്കിൽ വായിക്കാം)

Reviews

19 Dec , 2018

Similar Books
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top