ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു
April 27 , 2021
ബാലസാഹിത്യ ശാഖയിൽ സ്നേഹത്തിന്റെ ഇതിഹാസങ്ങൾ എഴുതിച്ചേർത്ത സുമംഗല കുട്ടികളുടെ മനസ്സറിഞ്ഞ മഹാപ്രതിഭയാണ്. പ്രത്യാശയും പ്രസാദാത്മകത്വവും തുളുമ്പുന്ന സുമംഗലക്കഥകൾ നേരിന്റെയും നന്മയുടെയും പൂക്കാലത്തിലേക്ക് മലയാളികളെ നയിച്ചു.
പ്രകൃതിസ്നേഹികളും മനുഷ്യസ്നേഹികളും വിവേകശാലികളുമായ ഒരു പുതുതലമുറയെ വാർത്തെടുത്തു. എഴുത്തിൽ ഒരു സമ്പൂർണ്ണ ജന്മംകൊണ്ട് മലയാളത്തെ ഉപാസിച്ച ധന്യയായ കഥാകാരിക്ക് അടയാളത്തിന്റെ അന്ത്യപ്രണാമം...