പ്രിയ എഴുത്തുകാരി അഷിത വേദനകളുടെ ലോകത്തു നിന്നും യാത്രയായി...
March 27 , 2019
പ്രിയ എഴുത്തുകാരി അഷിത വേദനകളുടെ ലോകത്തു നിന്നും യാത്രയായി...
ജീവിതത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അഷിത ജീവിതം വിട്ടുകൊടുക്കാൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ലെന്ന് ഏറെ അടുപ്പമുള്ളവരോട് നീറുന്ന വേദനയോടെ പങ്കുവെച്ചിരുന്നു. എന്നെങ്കിലും ഒരിക്കൽ ഇവിടം വിട്ടു പോയേ തീരുവല്ലോ...
ഒരുപാട് നല്ല കഥകളും ഓർമ്മകളും വായനക്കാർക്ക് പകർന്നു കൊണ്ടാണ് അവരുടെ മടക്കം. അവരുടെ ആ സ്നേഹലിപികളിൽ എന്നും വായനക്കാർ അവരെ ഓർമ്മയിൽ സൂക്ഷിക്കും. അഷിതക്ക് സ്നേഹത്തോടെ പ്രണാമം.