inner-banner

News & Events

പരിസ്ഥിതിദിനത്തിൽ നമുക്ക് കൈകോർക്കാം

June 05 , 2021

News-Events

മനുഷ്യ ജീവിതത്തിന്റെ ജൈവഘടികാരം സമയനിഷ്ഠയോടെ ചലിക്കാൻ ഈ ഭൂമിയിൽ അവശേഷിച്ച പച്ചപ്പുകൾ സംരക്ഷിക്കപ്പെടണം. ഓരോ തൈയ്യും നട്ടുനനച്ച് പുതിയ മരതകതുരുത്തുകൾക്ക് ഈ മണ്ണിൽ ഇടമൊരുക്കണം.

ഹരിതസംസ്‌കൃതി നിലനിർത്തുക എന്നതിന് പുതിയ നൂറ്റാണ്ടിൽ വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. ഭരണാധികാരികളുടെ തലതിരിഞ്ഞ വികസന നയങ്ങളും പ്രകൃതിവിരുദ്ധമായ വ്യവസായവത്കരണവും ഉത്പന്നങ്ങളെന്തും ഉപയോഗിച്ച് വലിച്ചെറിയുന്ന നാഗരികപരിഷ്‌കൃതിയുമാണ് നമ്മുടെ ആവാസവ്യവസ്ഥയുടെ താളക്രമങ്ങൾ തെറ്റിച്ചത്.

പരിസ്ഥിതിദിനത്തിൽ നമുക്ക് കൈകോർക്കാം, വരും തലമുറകളുടെ അതിജീവനത്തിന് വേണ്ടി, പച്ചപിടിക്കുന്ന അവരുടെ പ്രത്യാശകൾക്ക് വേണ്ടി. പുതിയൊരു പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തിന് വേണ്ടി...

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top