അഭ്രപാളിയിലെ നിത്യസാന്നിധ്യത്തിന് ആദരപ്രണാമം...
February 23 , 2022
ഒരു കാലഘട്ടത്തെ മുഴുവൻ സ്വന്തം പ്രതിഭാവിലാസത്തിൽ വിസ്മയിപ്പിച്ച മഹാനടിയാണ് കെ.പി.എ.സി ലളിത. അതിതീക്ഷ്ണമായ വൈകാരിക മുഹൂർത്തങ്ങൾക്ക് മുഖഭാവങ്ങൾ നൽകിയ അഭിനേത്രി. 'കഥ തുടരും' എന്ന ആത്മകഥാ ഗ്രന്ഥത്തിൽ, നാടക കാലത്തിന്റെ കരുത്തിൽ തുടങ്ങിയ ചലച്ചിത്രാനുഭവങ്ങൾ ലളിതചേച്ചി വശ്യസുന്ദരമായി എഴുതിവെച്ചിട്ടുണ്ട്. പച്ചമണ്ണിന്റെ യാഥാർഥ്യങ്ങളുമായി ഏറ്റുമുട്ടുന്ന സാധാരണക്കാരായ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ലളിതചേച്ചി കാണികളുടെ മനസ്സിൽ എന്നെന്നും ഉണ്ടാവും. അക്ഷരങ്ങളെ അതിരറ്റു സ്നേഹിച്ച, അഭ്രപാളിയിലെ നിത്യസാന്നിധ്യത്തിന് ആദരപ്രണാമം...