നിഷ്കളങ്കതയുടെ ലാവണ്യം
March 26 , 2023
മലയാളസിനിമയെ തന്റേതാക്കി മാറ്റിയ ഇന്നസെന്റ് കാണികളെ ഒട്ടും ചൊടിപ്പിച്ചില്ല. നടന പാടവത്തിൽ വ്യത്യസ്ത അനുഭവാവിഷ്കാരങ്ങളുടെ ഒരു സർവകലാശാല ആയിരുന്നു ആ അഭിനയജീവിതം. എന്നും ഇന്നസെന്റായി ജീവിച്ചതാണ് ആ മഹാനടന്റെ നേട്ടം. അരനൂറ്റാണ്ടായി മലയാളികളുടെ കൺവെട്ടത്ത് നിറഞ്ഞു നിന്ന ചിരിചന്തം. ഹാസ്യത്തിന് നാനാർത്ഥങ്ങളും പുതുഭാവപ്പകർച്ചകളും നൽകി ചലച്ചിത്രകലയെ ആഴമേറിയ അനുഭവമാക്കി മാറ്റിയ ഇന്നസെന്റ് തൃശ്ശൂരിന്റെ തനതുവാമൊഴിയെ സിനിമയുടെ മുഖ്യധാരയിൽ പ്രതിഷ്ഠിച്ചു. വേഷമണിഞ്ഞാലും അഴിച്ചുവെച്ചാലും ഒരേ മനുഷ്യനായി നിന്നു. തോറ്റിടങ്ങളിലെല്ലാം വിജയിച്ച അപൂർവപ്രതിഭാസം.

ക്യാൻസർ വാർഡിലെ ചിരി എന്ന ഇന്നസെന്റ് പുസ്തകം അതിജീവനത്തിന്റെ പൊരുതലാണ്. ആ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും സൂപ്പർഹിറ്റായി. ചിരിക്കു പിന്നിൽ എന്ന ആത്മകഥ അനുഭവങ്ങളുടെ തീവ്രതകൊണ്ട് വേറിട്ട് നിൽക്കുന്നു. 2020 ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഈ കൃതി ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും തൃശ്ശൂരിന്റെ ചിരിപൈതൃകത്തെ സാക്ഷ്യപ്പെടുത്തുന്നു. ഞാൻ ഇന്നസെന്റ്, ഈ ലോകം അതിലൊരു ഇന്നസെന്റ്, കാലന്റെ ഡൽഹിയാത്ര അന്തിക്കാട് വഴി, മഴക്കണ്ണാടി എന്നീ പുസ്തകങ്ങൾ അനുഭവങ്ങളുടെ ഒരു വിശാലലോകത്തിന്റെ താക്കോൽ വായനക്കാരനു നൽകുന്നു.
ചിരിയിലൂടെ കാര്യങ്ങൾ പറയാൻ, തീനോവിനെ പൂനിലാവാക്കാൻ ഇന്നസെന്റ് ഇനിയില്ല. എന്നാൽ ചിരിയുടെ ആ മഹാവിസ്മയം നമ്മോടൊപ്പം എന്നുമുണ്ടാകും. അടയാളത്തിന്റെ ആദരാഞ്ജലികൾ ഇന്നസെന്റ് എന്ന നടനും എഴുത്തുകാരനും സവിനയം സമർപ്പിക്കുന്നു...