ഏവർക്കും അടയാളത്തിന്റ വായനാനാദിനാശംസകൾ.
June 19 , 2020
മനുഷ്യരെ പ്രബുദ്ധതയിലേക്കും മൂല്യങ്ങളിലേക്കും നേർവഴികളിലേക്കും നയിക്കുന്ന മഹാവിസ്മയമാണ് വായന. മാനവരാശി നേടിയെടുത്ത സാംസ്കാരിക മൂലധനം ഭാവിതലമുറകളിലേക്ക് കൈമാറുന്നത് വായനയാണ്. പുസ്തകങ്ങളിൽ വിശ്വ ജനതയുടെ സർഗാത്മകത സമ്പൂർണമായും സമാഹരിച്ചിരിക്കുന്നു. അക്ഷരങ്ങളിൽ ചെന്നുതൊടുന്ന ഒരാൾ വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും വിപ്ലവത്തിന്റെയും ചരിത്രപാരമ്പര്യങ്ങളിൽ സ്വയം കണ്ണിചേരുകയാണ്. പുസ്തകവായനയിലൂടെ വ്യാപിച്ച ആശയസംവാദങ്ങളാണ് നമ്മുടെ സമൂഹത്തെ ആഴത്തിൽ ജനാതിപത്യവൽക്കരിച്ചത്. മതേതരത്തത്തിന്റേയും ശാസ്ത്രചിന്തയുടെയും പുരോഗമനത്തിന്റെയും ആത്മീയാന്വേഷണങ്ങളുടെയും വിത്തുകൾ വിതച്ചതും പുസ്തകങ്ങൾ തന്നെ.
വായനാദിനം നിരവധി പുതിയ അനുഭവപാഠങ്ങളെ പറ്റി നമ്മെ ഓർമ്മിപ്പിക്കുന്നു. മഹാവ്യാധിയുടെ കാലത്ത് പുസ്തക പ്രസാധനം, പ്രകാശനം, വിപണി കണ്ടെത്തൽ, ലൈബ്രറി സൗകര്യങ്ങൾ എന്നിവയിലെല്ലാം നവീനസാധ്യതകൾ നമുക്ക് കണ്ടെത്താനാകണം. നവ മാധ്യമങ്ങളെ അതിരറ്റ് സ്നേഹിക്കുന്ന പുതു തലമുറക്ക് അക്ഷരം അന്യമാകരുത്. അതിനുവേണ്ടി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ദൗത്യവും ജാഗ്രതയും നമുക്കേറ്റെടുക്കാം. പുസ്തകം മരിക്കുന്നില്ല എന്നത് നമ്മുടെ സ്വപ്നവും തീരുമാനവും പ്രത്യാശയുമാണ്. വായന മരിക്കാത്ത ഈ കാലത്ത് ഏവർക്കും അടയാളത്തിന്റ വായനാനാദിനാശംസകൾ.