അധ്യാപകദിനം
September 05 , 2021
ജീവിത വിജയത്തിൻ്റെ വാതായനങ്ങൾ തുറന്ന് തരുന്നവരാണ് അധ്യാപകർ. സ്വന്തം മക്കളെപ്പോലെ വിദ്യാർഥികളെ പരിഗണിക്കുന്നവർ. വാത്സല്യത്തിൻ്റെ തിരുമധുരം അവരുടെ ചുണ്ടുകളിൽ പകർന്ന് തരുന്നവർ. ജ്ഞാനത്തിലേക്കും തിരിച്ചറിവുകളിലേക്കും മൂല്യങ്ങളിലേക്കും നമ്മെ കൊണ്ടുപോകുന്നവർ. സാധ്യതകളുടെ വലിയ ലോകങ്ങളിലേക്ക് നമ്മെ ആനയിക്കുന്ന ഗുരുജനങ്ങളുടെ ഉപദേശങ്ങളും ശ്വാസനകളും നമുക്ക് ശിരസ്സാവഹിക്കാം. പുതുതലമുറയെ ശരിവഴികളിലേക്ക് നയിക്കുന്ന അധ്യാപകർക്ക് മുന്നിൽ സാദരനമസ്കാരം.