ചലച്ചിത്രസംഗീത ഭൂമികയിലെ ഒരേയൊരു ചക്രവർത്തിനി
February 06 , 2022
ആരൊക്കെയോ നിർമിച്ചുവെച്ച നിരർത്ഥകമായ അതിരുകൾക്കപ്പുറം, വിശ്വമാകെ അലയടിച്ച മഹാസംഗീതത്തിൻ്റെ മധുരജീവിതമായിരുന്നു ലതാ മങ്കേഷ്‌കർ. പ്രണയിക്കാനും പിരിഞ്ഞുപോകാനും കൂടിച്ചേരാനും കണ്ണീരുണക്കാനും സാധാരണ മനുഷ്യർക്ക് പാട്ടുകൾ വേണമായിരുന്നു. അവരുടെ ചുണ്ടിലെ ഈണങ്ങളായി മാറിയ അനശ്വരഗാനങ്ങളിൽ പലതും ലാതാജിയുടേത് ആയിരുന്നു. ചലച്ചിത്രസംഗീത ഭൂമികയിലെ ഒരേയൊരു ചക്രവർത്തിനി. മായാത്ത ഹൃദയ ഗീതങ്ങൾ ഇന്ത്യക്ക് സമ്മാനിച്ച മായിക വൈഖരി. അഗാധതയിലേക്കും അനന്തതയിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോയ സ്വരമാധുരി. ലതാ മങ്കേഷ്‌കർ വിടപറയുമ്പോൾ, ഒരു പൂക്കാലം അസ്തമിക്കുന്നു. മഹാഗായികക്ക് അടയാളത്തിൻ്റെ ആത്മപ്രണാമം...