കൃതി അന്താരാഷ്ട്ര പുസ്തകോത്സവം
March 03 , 2018
വായനയുടെ വസന്തമായി മറൈൻ ഡ്രൈവിൽ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിനു ആരംഭം കുറിച്ചിരിക്കുന്നു എന്ന വിവരം പ്രിയ വായനക്കാർ അറിഞ്ഞിരിക്കുമല്ലോ. നല്ല വായനയുടെ, നല്ല സംസ്കാരത്തിൻ്റെ ആഴങ്ങളിലേക്ക് വായനക്കാരെ നയിക്കുന്നതിന് നല്ല പുസ്തകങ്ങളുമായി അടയാളം പബ്ലിക്കേഷൻസും എത്തുന്നു. അടയാളത്തിൻ്റെ പുസ്തകങ്ങൾ ഒലിവ് പബ്ലിക്കേഷന്സിൻ്റെ B2, B3, B4 എന്നീ സ്റ്റാളുകളിൽ ലഭ്യമാണ്. പ്രിയ വായനക്കാർ സസന്തോഷം പുസ്തകത്തെ സ്വീകരിക്കുമല്ലോ. നല്ല പുസ്തകങ്ങളെ എന്നും നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾ ഈ പുസ്തകങ്ങളെയും ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമേതുമില്ല. മാർച്ച് 12 വരെയുള്ള ഈ മേളയിലേക്ക് ഏവർക്കും സുസ്വാഗതം.