വീരവനിതക്ക് വിട...
May 11 , 2021
നവോത്ഥാന ആശയങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് കേരളത്തെ നവീനവും ആധുനികവുമാക്കാൻ പടനയിച്ച ധീര നായികയാണ് കെ. ആർ. ഗൗരി. തൊഴിലാളികളുടെയും കർഷകരുടെയും പട്ടിണിക്കാലത്തിന് അറുതി വരുത്താൻ, സാധ്യമായതെല്ലാം ചെയ്ത രാഷ്ട്രീയ പ്രവർത്തകയും ഭരണാധികാരിയുമാണ് ഗൗരിയമ്മ. മലയാളികൾ എന്ന നിലയിൽ ഒരു ജനത ശിരസ്സുയർത്തി നിൽക്കുന്നുണ്ടെങ്കിൽ, അവരുടെയെല്ലാം മനസ്സിൽ ഒരു തീത്തുമ്പിയെപ്പോലെ ഗൗരിയമ്മ ജീവിച്ചിരിക്കും. വീരവനിതക്ക് വിട...