കേരളം അടുത്തൊന്നും അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്...
August 16 , 2018
കേരളം അടുത്തൊന്നും അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്... സംസ്ഥാനത്തെ എല്ലാ ജില്ലകളും ഗുരുതരമായ സ്ഥിതിയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്...
പേമാരിയും ഉരുൾപൊട്ടലും പുഴ കവിഞ്ഞൊഴുകലുമെല്ലാം നിരവധി പേരുടെ ജീവനെടുത്തുകഴിഞ്ഞു.. എത്രയോ പേർ ഇതുവരെ താമസിച്ചിരുന്ന സ്വന്തം വീടുപോലും ഉപേക്ഷിച്ചിറങ്ങേണ്ട അവസ്ഥയിലായി. ധരിച്ച വസ്ത്രമൊഴികെ മറ്റൊന്നുമില്ല അവർക്ക്.. ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയ നിരവധിയായ അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടേണ്ടതുണ്ട്..
ഈ അടിയന്തിര സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ കഴിയുന്നത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് നമുക്കറിയാം..
സർക്കാരിനൊപ്പം നമുക്കും ആകാവുന്നത് ചെയ്യേണ്ടതുണ്ട്. നമ്മുടെ തീരെ ചെറിയ സഹായം പോലും വളരെ മൂല്യവത്തായ ആശ്വാസം പകരുന്ന സന്ദർഭമാണിത്.. നമ്മുടെ പ്രിയപ്പെട്ട സഹോദരങ്ങളുടെ ജീവിതം തിരിച്ചുപിടിക്കാൻ ആത്മാർത്ഥതയോടെ നമ്മളാൽ കഴിയുന്നത് ചെയ്യാൻ രംഗത്തിറങ്ങേണ്ട സമയമാണിത്..