ഡോ. ഐ. വി. ബാബു വിടവാങ്ങി
January 17 , 2020
മാധ്യമപ്രവർത്തകനും പ്രാസംഗികനും എഴുത്തുകാരനും വിവർത്തകനുമായ ഡോ. ഐ. വി. ബാബു വിടവാങ്ങി. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ അന്ത്യം സംഭവിച്ചത്.
തത്സമയം പത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു. മലയാളം വാരിക അസി. എഡിറ്റർ, മംഗളം ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ, ദേശാഭിമാനി ദിനപത്രം- വാരിക സഹപത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ രചിക്കുകയും വിവര്‍ത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യു.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തില്‍ അംഗമായും പ്രവര്‍ത്തിച്ചു. തലശ്ശേരിക്കടുത്ത് മൊകേരിയില്‍ 1965ലാണ് ജനനം.
അടയാളം പബ്ലിക്കേഷൻസുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു അദ്ദേഹം. ഞങ്ങളുടെ വളർച്ചയിൽ ഉപദേശങ്ങളും സഹായ സഹകരണങ്ങളും ചെയ്തിരുന്ന ഐ. വി. ബാബുവിന് ഞങ്ങളുടെ സ്നേഹ പ്രണാമം...