വഴിപോക്കാൾ പുസ്തക പ്രകാശനം
June 16 , 2019
അടയാളം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ടി.കെ. ശങ്കരനാരായണന്റെ വഴിപോക്കാൾ എന്ന നോവൽ മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ. ബേബി പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന് നൽകി പ്രകാശനം ചെയ്തു. ജൂൺ 16 ന് തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ 'ഖസാക്കിന്‍റെ ഇതിഹാസം' സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു പ്രകാശനം.
പ്രശസ്ത നിരൂപകൻ ആഷാ മേനോൻ, ടി.കെ. നാരായണദാസ്, ടി.ആര്‍. അജയന്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. കാര്‍ത്തികേയന്‍ നായര്‍, കേരള ബുക്ക്മാര്‍ക്ക് സെക്രട്ടറി എ. ഗോകുലേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, കെ.പി. രമേഷ്, പ്രൊഫ. പി.എ വാസുദേവന്‍, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, എ.കെ. ചന്ദ്രന്‍കുട്ടി, സുഭാഷ് ചന്ദ്രബോസ്, നിതിന്‍ കണിച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.