ഉത്തരം തേടുന്നവന്റെ അശാന്തി പുസ്തക പ്രകാശനം
September 08 , 2019
അനുഭവമായും ഓർമ്മകളായും നിരീക്ഷണങ്ങളായും ജോൺപോൾ എഴുതിയ കുറിപ്പുകളുടെ സമാഹാരം അടയാളം പബ്ലിക്കേഷന്സിന്റെ ഉത്തരം തേടുന്നവന്റെ അശാന്തി കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺഹാളിൽ സംവിധായകൻ കമലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രശസ്ത അഭിനേത്രി പാർവ്വതി തെരുവോത്ത്, ഡോ. സിറിയക് തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആദ്യപ്രതി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയ്ക്ക് നൽകിക്കൊണ്ട് ആർട്ടിസ്റ് നമ്പൂതിരി പ്രകാശനം ചെയ്തു.