അഷ്ടമൂർത്തിയുടെ 'ശ്രീലകത്തെ സാളഗ്രാമങ്ങൾ' പ്രകാശനം ചെയ്തു.
February 11 , 2020
'ശ്രീലകത്തെ സാളഗ്രാമങ്ങൾ' പ്രകാശനം ചെയ്തു. നമ്മുടെ ഉള്ളിലേക്ക് നടന്നുകയറുന്ന ചെറിയ വലിയ കാര്യങ്ങളാണ് അഷ്ടമൂർത്തിയുടെ ശ്രീലകത്തെ സാളഗ്രാമങ്ങൾ പറയുന്നതെന്ന് എഴുത്തുകാരി പ്രിയ എ. എസ് അഭിപ്രായപ്പെട്ടു. കൃതി പുസ്തകോത്സവത്തിൽ വച്ച് അഷ്ടമൂർത്തിയുടെ ഏറ്റവും പുതിയ ഓർമ്മപുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മാധ്യമ പ്രവർത്തകൻ കെ. ഗിരീഷ്‌കുമാർ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനും വിവർത്തകനുമായ ഡോ. മുഞ്ഞിനാട് പത്മകുമാർ ആമുഖ പ്രഭാഷണം നടത്തി. മാനേജിങ് ഡയറക്ടർ വിബിൻ രവികുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രന്ഥകർത്താവായ അഷ്ടമൂർത്തി മറുപടി പ്രസംഗവും പബ്ലിക്കേഷൻ ഡയറക്ടർ സ്നേഹലത ടി.ബി നന്ദിയും പറഞ്ഞു.