inner-banner

News & Events

മാടമ്പ് സഹോദരന്മാരുടെ പുസ്തക പ്രകാശനം

December 25 , 2019

News-Events

ഇന്ന് കിരാലൂരിലെ മാടമ്പ് മന സവിശേഷമായൊരു പുസ്തക പ്രകാശന ചടങ്ങിനാൽ ശ്രദ്ധേയമായി. യാളം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മാടമ്പ് സഹോദരന്മാരുടെ രണ്ട് പുസ്തകങ്ങൾ രാവിലെ നടന്ന ചടങ്ങിൽ മാടമ്പ് മനയിൽ വെച്ച് പ്രകാശിതമായി. മാടമ്പിന്റെ പുതിയ നോവൽ പെഴച്ച പന്ത്രണ്ട് ശ്രീ വടക്കുമ്പാട് നാരായണൻ ഡോ. കെ. എം. ജെ. നമ്പൂതിരിക്കു നൽകിയും മാടമ്പ് വാസുദേവൻ രചിച്ച ആസ്ത്രേലിയായുടെ ചരിത്രമായ ആർക്കും വേണ്ടാത്ത ഭൂഖണ്ഡം വടക്കുമ്പാട് നാരായണൻ ഡോ. എം. പി. പരമേശ്വരനു നൽകിയും ആയിരുന്നു പ്രകാശനം. മാടമ്പിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ യാളം പബ്ലിക്കേഷൻസ് ഡയറക്ടർ സ്നേഹലത ആശംസകൾ നേർന്നു. മാടമ്പ് മനയിൽ നടന്ന ഈ ചടങ്ങിൽ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എഴുത്തുകാരുടെയും നിറസാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു പുസ്തകപ്രകാശനം.

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top