ഇ.എം.എസ് - എ ട്രെയിൽ റ്റു ഹിസ്റ്ററി പുസ്തക പ്രകാശനം
March 19 , 2019
അടയാളം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഇ.എം.എസ് - എ ട്രെയിൽ റ്റു ഹിസ്റ്ററി എന്ന പുസ്തകം സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോൺ മാഷിന് നല്കിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.
ചടങ്ങിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അധ്യക്ഷനായിരുന്നു. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ മാഷ്, ദേശാഭിമാനി യൂണിറ്റ് മാനേജർ ഷൈൻ, ഇ.എം.എസ്സിന്റെ മരുമകൾ ഗിരിജ ശശി, എൻ. ആർ. ഗ്രാമപ്രകാശ്, എൻ. രാജൻ, ബ്യൂറോ ചീഫ് കെ. രമ, വി. എം. രാധാകൃഷ്ണൻ, പ്രസ്ക്ലബ് പ്രസിഡണ്ട് കെ. പ്രഭാത്, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുനിൽ എന്നിവർ പങ്കെടുത്തു.
ഇ.എം.എസ് അനുസ്മരണദിനത്തിൽ തൃശൂർ ദേശാഭിമാനിയിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. സീനിയർ ന്യൂസ് എഡിറ്റർ എൻ. മധു സ്വാഗതവും ബിനോയ് കുറ്റുമുക്ക് നന്ദിയും പറഞ്ഞു.