inner-banner

News & Events

അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ 'അതിജീവനത്തിന്റെ പോര്‍മുഖങ്ങള്‍' പ്രകാശനം

February 11 , 2020

News-Events

'അതിജീവനത്തിന്റെ പോര്‍മുഖങ്ങള്‍' പ്രകാശനം ചെയ്തു. പത്രപ്രവര്‍ത്തകനായ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ഏറ്റവും പുതിയ ലേഖന സമാഹാരം അതിജീവനത്തിന്റെ പോര്‍മുഖങ്ങള്‍ എന്‍. എം. പിയേഴ്‌സന്‍, ജ്യോതി നാരായണന് നല്‍കി പ്രകാശനം ചെയ്തു. അനീതിക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ പോരാടി എങ്ങനെയാണ് മനുഷ്യജീവിതം വീണ്ടെടുക്കേണ്ടതെന്ന് പ്രഖ്യാപിക്കുന്ന ഗ്രന്ഥമാണ് ഈ പുതിയ പുസ്തകമെന്ന് പിയേഴ്‌സന്‍ അഭിപ്രായപ്പെട്ടു. ജീവിച്ചിരിക്കാന്‍ വേണ്ടിത്തന്നെ സമരം ചെയ്യേണ്ട ഒരു കാലഘട്ടത്തിലേക്കാണ് നമ്മള്‍ ഇപ്പോള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്നും ധൈര്യമായി എഴുതാന്‍ പറ്റാത്ത, സംസാരിക്കാന്‍ പറ്റാത്ത, നിലപാടുകള്‍ സ്വീകരിക്കാന്‍ പറ്റാത്ത സാമൂഹ്യാവസ്ഥയില്‍ അതിജീവനത്തിന്റെ പോര്‍മുഖങ്ങള്‍ എന്ന ഏറ്റവും കാലികപ്രസക്തമായ ഈ പുസ്തകത്തിന് ഏറെ സ്ഥാനമുണ്ട് എന്നും പുസ്തകം സ്വീകരിച്ചുകൊണ്ട് ജ്യോതി നാരായണന്‍ പറഞ്ഞു. കൃതി പുസ്തകോത്സവത്തില്‍ നടന്ന ചടങ്ങില്‍ യാളം പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ സ്‌നേഹലത ടി. ബി. അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ വിബിന്‍ രവികുമാര്‍ സ്വാഗതവും അനീഷ് ആസാദി നന്ദിയും പറഞ്ഞു.

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top