inner-banner

News & Events

സാംസ്‌കാരികനഗരിക്ക് അക്ഷരപുണ്യം ചാര്‍ത്തി അടയാളം പബ്ലിക്കേഷന്‍സിന് തുടക്കമായി.

November 01 , 2017

News-Events

സാംസ്‌കാരികനഗരിക്ക് അക്ഷരപുണ്യം ചാര്‍ത്തി യാളം പബ്ലിക്കേഷന്‍സിന് തുടക്കമായി. കേരളപ്പിറവിദിനത്തില്‍ പടിഞ്ഞാറെ കോട്ടയിലെ അടയാളം ഓഫീസില്‍ രാവിലെ 9.30 ന് ഭ്രഷ്ടിന്റെ കഥാകാരനും മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അക്ഷരദീപം പകര്‍ന്ന് ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. നല്ല പുസ്തകങ്ങളും നല്ല വായനക്കാരും എന്നെന്നും നിലനില്‍ക്കുമെന്നും അടയാളം വായനക്കാരും പുസ്തകങ്ങളും ഉള്ളിടത്തോളം നിലനില്‍ക്കട്ടേയെന്നും മാടമ്പ് ആശംസിച്ചു.


അടയാളം പബ്ലിക്കേഷന്‍സ് എം.ഡി. വിബിന്‍ രവികുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അനേകം പ്രസാധനസംരഭങ്ങള്‍ക്ക് വേദിയായിട്ടുള്ള തൃശ്ശൂരില്‍ നിന്നും പുതിയൊരു സ്ഥാപനത്തിന് തുടക്കം കുറിക്കുമ്പോള്‍ അത് വായനക്കാരിലുള്ള വിശ്വാസം മാത്രമാണ് പ്രചോദനമാകുന്നതെന്നും മുഖ്യധാരയില്‍ നിന്നും പലവിധകാരണങ്ങളാല്‍ അകറ്റിനിര്‍ത്തപ്പെടുന്ന എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്നതാണ് അടയാളത്തിന്റെ പ്രധാനലക്ഷ്യമെന്നും അദ്ദേഹം വിശദമാക്കി.


തൃശ്ശൂരിന്റെ ഒരു അടയാളമായി മാറാന്‍ അടയാളം പബ്ലിക്കേഷന് കഴിയട്ടേയെന്ന് എഴുത്തുകാരന്‍ ഉണ്ണിമേനോന്‍ ആശംസിച്ചു. വായനയുടെ ലോകത്ത് വലിയൊരു ചലനം സൃഷ്ടിക്കാന്‍ അടയാളത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നോവലിസ്‌ററും സിനിമാപ്രവര്‍ത്തകനുമായ റഷീദ് പാറക്കല്‍ പറഞ്ഞു. വായനക്കാരനോടുള്ള ആത്മാര്‍ത്ഥതക്കൊപ്പം എഴുത്തുകാരോടും ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും പുലര്‍ത്തുന്നതായിരിക്കണം ഒരു പ്രസാധനസംരംഭമെന്ന് രാമചന്ദ്രന്‍ പാറയില്‍ ചൂണ്ടിക്കാട്ടി. എഴുത്തുകാരനും പ്രസാധനസ്ഥാപനവും തമ്മിലുള്ള ബന്ധം സുതാര്യമായിരിക്കണമെന്ന് നോവലിസ്റ്റ് ദേവസ്സി ​ ചിറമ്മല്‍ പറഞ്ഞു. സാഹിത്യപരമായ മൂല്യങ്ങള്‍ പുലര്‍ത്തുന്നതിനോടൊപ്പം വ്യാപാരപരമായ ലക്ഷ്യങ്ങളും നിറവേറ്റപ്പെടണമെന്നും എന്നിരുന്നാല്‍ മാത്രമേ അതിജീവനം സാധ്യമാകൂവെന്ന് ബോബന്‍ കൊള്ളന്നൂര്‍ ആശംസിച്ചു. വിവര്‍ത്തകന്‍ കെ.പി. ബാലചന്ദ്രന്‍ പ്രസാധനസ്ഥാപനം നിര്‍വഹിക്കേണ്ട സര്‍ഗ്ഗാത്മകമായ ജാഗ്രതയെ ഓര്‍മ്മിപ്പിച്ചു. ഭാഷാശുദ്ധിയില്‍ പുലര്‍ത്തേണ്ട നിഷ്‌ക്കര്‍ഷയെ കുറിച്ച് പി.കെ.സുകുമാരന്‍ ഓര്‍മ്മപ്പെടുത്തി. അടയാളം സ്വപ്‌നതുല്യമായ ഒരു സംരംഭമായിത്തീരട്ടെയെന്ന് സത്താര്‍ ആദൂര്‍ ആശംസിച്ചു. എല്ലാ അടയാളങ്ങളും സ്വാതന്ത്ര്യത്തിന്റെ പ്രതീകങ്ങളാണെന്ന് പ്രശസ്ത ഓഷോ വിവര്‍ത്തകന്‍ ധ്യാന്‍ തര്‍പ്പണ്‍ ചൂണ്ടിക്കാട്ടി. പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ സ്‌നേഹലത ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. അടയാളം എക്സിക്യൂട്ടീവ് എഡിറ്റർ സുനീഷ് കെ. നന്ദി പറഞ്ഞു.

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top