ഇന്ന് കേരളപ്പിറവിദിനം. അടയാളം യാഥാര്‍ഥ്യമായിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു.
November 01 , 2018
ഇന്ന് കേരളപ്പിറവിദിനം. അടയാളം യാഥാര്‍ഥ്യമായിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. മുന്നോട്ടുള്ള യാത്രയില്‍ അനുഗ്രഹമേകിയ, സ്‌നേഹം നല്‍കിയ, വാത്സല്യം ചൊരിഞ്ഞ ഒരുപാട് നന്മമനസ്സുകളുണ്ട്. എഴുത്തുകാര്‍, കൂട്ടുകാര്‍, ഇതര പ്രസാധകര്‍ അങ്ങനെ ആ പട്ടിക നീളുന്നു. ഒരു വര്‍ഷത്തിനിടയില്‍ അടയാളം പുറത്തിറക്കിയത് 21 പുസ്തകങ്ങള്‍. പണിപ്പുരയില്‍ നിരവധി പുസ്തകങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. മുതിര്‍ന്ന എഴുത്തുകാര്‍ മുതല്‍ പുതുതലമുറയിലെ എഴുത്തുകാര്‍ വരെ അടയാളത്തോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നത് ഞങ്ങള്‍ക്ക് അഭിമാനം പകരുന്നു.
പുസ്തകനിര്‍മ്മിതിയിലെ തുടക്കാര്‍ എന്ന നിലയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഏറെ പ്രതീക്ഷാജനകമായിരുന്നു. മികച്ച കടലാസ്, അച്ചടി, പുറംചട്ട, മാന്യമായ വില എന്നിവ അടയാളത്തിന്റെ പ്രത്യേകതയായിരുന്നുവെന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ ഏറെ ആഹ്ലാദം. ഇതൊക്കെക്കൊണ്ടാകാം മുന്‍നിര പ്രസാധകരെ പോലെ ഞങ്ങളും പരിഗണിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ നല്ല എഴുത്തുകാരും പുസ്തകങ്ങളും അടയാളത്തിനൊപ്പമുണ്ട്. ടാഗോര്‍, ദസ്‌തേയവ്‌സ്‌കി, ചെക്കോവ്, ആശാപൂര്‍ണ്ണാദേവി, മാടമ്പ്, ആഷാമേനോന്‍, കെ.ജി.എസ്. എന്നിങ്ങനെ പുതുതലമുറയിലേക്ക് നീളുന്നതാണ് അടയാളത്തിന്റെ ലോകം. ലോകത്തിലെ ആദ്യത്തെ സംസ്‌കൃതതിരക്കഥാപുസ്തകം അടയാളത്തിന്റെ അഭിമാനമായിരുന്നു. ഇനിയും നൂതനമായ ആശയങ്ങളുണ്ട്. കഥ, കവിത, നോവല്‍, പഠനം, വിദേശ ക്ലാസിക്കുകള്‍, ബാലസാഹിത്യം, യാത്ര, അഭിമുഖം, ലേഖനങ്ങള്‍, പരിസ്ഥിതി, ആത്മീയം, ദർശനം, ആരോഗ്യം എന്നിങ്ങനെ വിവിധ കാറ്റഗറികളില്‍ പുസ്തകങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു...
കൂടെ നിന്നവര്‍ക്കും വഴികാട്ടികള്‍ക്കും നന്ദിയും സ്‌നേഹവും.. പ്രിയ വായനക്കാര്‍ക്ക് അകമഴിഞ്ഞ പ്രോത്സഹാനത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ കടപ്പാട്...
സ്‌നേഹാദരം
വിബിന്‍ രവികുമാര്‍
മാനേജിംഗ് ഡയറക്ടര്‍