inner-banner

Our Books

ഉള്ളുണര്‍വിന്റെ സാക്ഷാത്ക്കാരത്തിലൂടെ എങ്ങനെ ഒരാള്‍ ബോധോദയം പ്രാപിക്കുന്നുവെന്ന ഓഷോവചനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. പ്രജ്ഞയുടെ സ്വാതന്ത്ര്യം, മനസ്സിന്റെ ലാളിത്യം, മനസ്സിന്റെ ശൂന്യത ഈ മൂന്നുപടവുകളിലൂടെ നിങ്ങളെങ്ങനെ ബോധോദയത്തിലെത്തുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് ഓഷോ. അകമേയുണരാത്തവര്‍ മൃതരാണെന്ന സത്യം വിളിച്ചുപറയുന്ന ഓഷോ ഈ കാലത്തിന്റെ ആത്മീയദര്‍ശനങ്ങളിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. നമ്മുടെ ആത്മീയ മുന്‍ധാരണകളെ തിരുത്തിയെഴുതുന്ന, പ്രജ്ഞയുടെ നവലോകത്തിലേക്ക് ഉദ്ദീപിപ്പിക്കുന്ന, ലളിതമായ ഭാഷയില്‍ ഗഹനമായ സത്യങ്ങളെ അനുഭവവേദ്യമാക്കുന്ന മികച്ച ഓഷോഗ്രന്ഥം.

 Translated by: Dhyan Tarpan

 Format: Paperback | Pages: 160

 Size: Demy 1/8 | 190 g

 Edition: First, 2019 January

 Cover design: Rajesh Chalode


  

5

എഡിറ്റോറിയൽ

നമ്മുടെ ആത്മീയസങ്കല്പങ്ങളെ വിപ്ലവാത്മകമായി പുനര്‍രചിക്കുകയായിരുന്നു ഓഷോ. ഒരു ഫിലോസഫി പ്രൊഫസറില്‍ നിന്നും ലോകഗുരുവിലേക്കുള്ള പരിണാമത്തിന്റെ അടയാളങ്ങളാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍. ലോകത്ത് അന്നേവരെയുണ്ടായ എല്ലാ ദര്‍ശനങ്ങളിലൂടെയും ഗുരുക്കന്മാരിലൂടെയും പന്ഥാവുകളിലൂടെയും ഓഷോയുടെ മേധ കടന്നുപോയിട്ടുണ്ട്. ബോധോദയത്തിലാണ് അദ്ദേഹം വിശ്വസിച്ചത്. മുന്‍വിധികളില്ലാതെ യഥാര്‍ത്ഥ ജ്ഞാനത്തെ സ്വീകരിക്കാന്‍ പ്രാപ്തമാകേണ്ടതിനെ കുറിച്ചാണ് ഓഷോ പറഞ്ഞത്. മനസ്സിന്റെ കണ്ടീഷനിങ്ങിനെയാണ് ഓഷോ തകര്‍ക്കാന്‍ ശ്രമിച്ചത്. സ്വാഭാവികമായും യാഥാസ്ഥിതിക താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഓഷോയുടെ വഴി. അതുകൊണ്ടുതന്നെ അനുയായികളേക്കാള്‍ എതിരാളികളായിരുന്നു കൂടുതല്‍. പക്ഷേ, ഓഷോയെ എതിര്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ ജ്ഞാനവിചാരങ്ങളെ അവഗണിക്കാനാവുകയില്ല. അത്രമാത്രം ശക്തവും സ്ഫുടവുമായിരുന്നു ആ ചിന്താധാര. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ ഓഷോകൃതിയാണ് ഉണര്‍വിലേക്കുള്ള മൂന്നു പടവുകള്‍. ധ്യാന്‍ തര്‍പണ്‍ മൊഴിമാറ്റം നടത്തിയ ഈ പുസ്തകം ബോധോദയത്തിലേക്കുള്ള വഴിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുകയാണ്. നമ്മുടെ അര്‍ത്ഥരഹിതമായ ഇന്നലെകളെ കൊഴിച്ചുകളയുവാനും അര്‍ത്ഥപൂര്‍ണമായ ഇന്നിനെ സാക്ഷാത്ക്കരിക്കുവാനും ഈ ഗ്രന്ഥം ഉപയുക്തമാകുമെന്നുറപ്പുണ്ട്.

Editorial

14 Jan , 2019

5

പ്രതീഷ് പരമേശ്വരൻ

നമുക്കെങ്ങനെ നമ്മുടെ പ്രജ്ഞയെ പരമമായ സ്വാതന്ത്ര്യത്തിലേക്കെത്തിക്കാം? നാം എന്തെങ്കിലും വിശ്വസിക്കാൻ തുടങ്ങുമ്പോഴെല്ലാം നമ്മുടെ കണ്ണുകൾ ഒരു തിരശ്ശീല കൊണ്ട് മറയ്ക്കപ്പെടുകയാണ്. പിന്നീടു നമ്മൾ കാണുന്നത് ഉണ്ടായിരിക്കുന്നതെന്തോ അതിനെയല്ല. മറിച്ച് നാം വിശ്വസിക്കുന്നതെന്തോ അതിനെ കാണാൻ തുടങ്ങുന്നു. ¶ ചിന്താസ്വാതന്ത്ര്യത്തിന്, സ്വതന്ത്രമായ ചിന്തയ്ക്ക്, മേധാശക്തിയുടെ ഉണർവിന്, ആദ്യമുണ്ടാവേണ്ട ബോധം ഇതാണ് "ഒരൊറ്റ വിചാരവും എന്റേതല്ല" നിങ്ങളുടേതല്ലാത്ത ഒരു വിചാരത്തെ നിങ്ങളുടേതെന്ന് വിളിക്കുകയെന്നാൽ നിങ്ങൾ നുണ പറയുകയാണ്. ഒരൊറ്റ വിചാരവും നിങ്ങളുടേതല്ല വിചാരങ്ങളുമായുള്ള താദാത്മ്യത്തെ നിങ്ങൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഒരൊറ്റ മതവും ഒരൊറ്റ ചിന്തയും എന്റേതല്ല എന്ന ബോധം ഉള്ളിനുള്ളിൽ ഊട്ടിയുറപ്പിക്കുക. ¶ മനസ്സിന്റെ ലാളിത്യം അഹന്തകളില്ലാതെ, നിയമാവലികളും സമ്പ്രദായങ്ങളും ജീവിതത്തിനുമേൽ അടിച്ചേല്പിക്കാതെ മനസ്സ് എല്ലാ സംഘട്ടനങ്ങളിൽ നിന്നും മുക്തമാക്കി ശാന്തമായി ജീവിക്കുന്നതിലൂടെ കൈവരുന്നതാണ്. ¶ നാം നമ്മുടെ ജീവിതം മുഴുവൻ പുറത്താണ് ജീവിക്കുന്നത്. അതുകൊണ്ട് നമുക്കു തോന്നുന്നു . ഒരു ഞാൻ ഉണ്ടെന്ന്. നാം ഒരു വലിയ നിഴലിനെ വളർത്താൻ തുടങ്ങുന്നു. തീർത്തും ഭാവനാത്മകമായ ഒരു ഞാൻ. നിങ്ങൾ മൂലം ജനിക്കപ്പെട്ട ഒരു ഞാൻ. എപ്പോൾ നാം ഈ നിഴലിനെ തിരിച്ചറിയുന്നുവോ അപ്പോൾ മുതൽ നിങ്ങളുടെ ജീവിതത്തിൽ പരിണാമം സംഭവിക്കുന്നു. ¶ പ്രജ്ഞയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലളിതമായ ഭാഷയിൽ ഗഹനമായ സത്യങ്ങളെ അനുഭവവേദ്യമാക്കുന്ന വായനാനുഭവം തരുന്ന പുസ്തകമാണ് 'ഉണർവിലേക്കുള്ള മൂന്നു പടവുകൾ ' [Three Steps to Awakening] എന്ന പുസ്തകം. ¶ പ്രജ്ഞയുടെ സ്വാതന്ത്ര്യം, മനസ്സിന്റെ ലാളിത്യം, മനസ്സിന്റെ ശൂന്യത എന്നീ മൂന്നു പടവുകളിലൂടെ രസകരകമായ ഉദാഹരണങ്ങളിലൂടെ എങ്ങനെയെല്ലാം മനസ്സിന്റെ ഉണർന്ന അവസ്ഥയിലേക്കെത്തിച്ചേരാം എന്നത് ഓഷോ തന്റെ ശൈലിയിൽ പറഞ്ഞു വെയ്ക്കുന്നു. ¶ മൊഴിമാറ്റം: ധ്യാൻ തർപൺ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണ്ണരൂപം https://bit.ly/2HzPJaJ എന്ന ലിങ്കിൽ വായിക്കാം.

Pratheesh

24 May , 2019

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top