ഞാൻ കണ്ട കേരളം
₹ 470.00 ₹ 500.00
₹30 OFF
Product Code:
SIL 5132Publisher:
AdayalamAuthor:
Rev. Samuel MateerCategory:
Publisher: Kerala Bhasha InstituteSubcategory:
State Institute of LanguagesLanguage:
MalayalamISBN No:
9789391328320Availability:
In stockRate This Book
1883-ൽ ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിച്ച കേരളത്തിൻ്റെ സാമൂഹ്യചരിത്രം പ്രതിപാദിക്കുന്ന നേറ്റീവ് ലൈഫ് ഇൻ ട്രാവൻകൂർ എന്ന പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിൻ്റെ പ്രസക്തി ഏറെയാണ്. കേരളത്തിലെ ജനങ്ങളുടെ ജീവിതം, സംസ്കാരം, ആചാരങ്ങൾ, ചരിത്രം എന്നിവയെക്കുറിച്ച് വൈവിധ്യപൂർണവും എന്നാൽ കൃത്യവുമായ ഒരു രൂപം നൽകുന്ന അപൂർവം കൃതികളിലൊന്നാണ് മെറ്റീർ നമുക്ക് നൽകുന്നത്.
അധഃസ്ഥിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും സാമൂഹികവും ആത്മീയവുമായ ഉന്നമനത്തിനുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവച്ച റവ. സാമുവൽ മെറ്റീർ അദ്ദേഹത്തിൻ്റെ സൂക്ഷ്മനിരീക്ഷണങ്ങൾ പകർത്തിവെച്ചത് എന്നും കേരളീയർക്ക് വായിക്കാനും ഓർക്കാനും ചരിത്രബോധം നിലനിർത്താനും സഹായകമാണ്. വളരെ മനോഹരമായി ഈ കൃതി വിവർത്തനം ചെയ്തിരിക്കുന്നത് എ.എൻ. സത്യദാസാണ്. ഈ കൃതി തിരുവിതാംകൂറിനെ അടിസ്ഥാനമാക്കിയാണെങ്കിലും കേരളീയ ഭൂതകാലത്തെ തിരിച്ചറിയാൻ സഹായിക്കുന്ന രചനയാണെന്നതിനാലാണ് ഇതിൻ്റെ പരിഭാഷ 'ഞാൻ കണ്ട കേരളം' എന്ന് സ്വീകരിച്ചത്.
✪ Translator: A.N Sathyadas
✪ Format: Hardcover
✪ Edition: 2022